Kerala Bible Society

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും"  മത്തായി 5:8.

Malayalam Audio Bible For Android

"വിശ്വാസം കേൾവിയിൽ നിന്നും, കേൾവി ക്രിസ്തുവിനെപ്പററിയുളള പ്രസംഗത്തിൽ നിന്നുമാണ്. എന്നാൽ, അവർ കേട്ടിട്ടില്ലേ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും ഉണ്ട്്. എന്തെന്നാൽ, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങൾ ലോകത്തിന്റെ സീമകൾവരെയും' റോമ 10:17-18

സ്വാഗതം

 

കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ ഈ വെബ്സൈറ്റിൽ നിന്ന് പി. ഒ. സി. (മലയാളം) ബൈബിളിൽ നിന്നുള്ള തിരുവചനങ്ങൾ ശ്രവിക്കാൻ നിങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയുന്നു. ഈ സംവിധാനം പി.ഒ.സി. (മലയാളം) ബൈബിളിൽ നിന്നും നിങ്ങളുടെ ഇഷ്ടപ്പെട്ട അദ്ധ്യായത്തിൽനിന്ന് തിരുവചനം ശ്രവിക്കുന്നത് സാധ്യമാക്കുന്ന ഒരു വേദിയാണ്. നിങ്ങളുടെ കൈയ്യിലുള്ള പുസ്തകഭാഗം നോക്കുന്നതനുസരിച്ച് ഈ ശ്രാവ്യബൈബിളിൽ നിന്ന് തിരുവചനങ്ങൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും. മാത്രവുമല്ല വായിക്കുക സാധ്യമല്ലാത്തവരെയും തിരുവചനം എളുപ്പത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കാൻകൂടി തയ്യാറാക്കിയിട്ടുള്ളതാണ് ഈ ശ്രാവ്യബൈബിൾ. ദൈവവചനം കേട്ട് ജീവിതത്തെ ധന്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു സഹായിയാണ്.

പ്രവർത്തനനിർദ്ദേശങ്ങൾ

ദൈവവചനം കേൾക്കുന്നതിനു് ഇത് നിങ്ങളുടെ ആദ്യപരിശ്രമമാണെങ്കിൽ, ഈ ശ്രാവ്യബൈബിൾ ഓൺലൈനിന്റെ പ്രവർത്തനം ഭംഗിയായി മനസ്സിലാക്കിയെടുത്താൽ, ഞങ്ങൾ നൽകുന്ന ഈ സേവനത്തിന്റെ എല്ലാ പ്രയോജനങ്ങളും ഒന്നും നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ഉപകാരപ്പെടുത്താം. നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന പുതിയനിയമ പുസ്തകവും അദ്ധ്യായവും തിരഞ്ഞെടുക്കുന്നതിന് താഴെ വിവരിക്കുന്ന പ്രകാരം രണ്ട് രീതികളിൽ സാദ്ധ്യമാണു്. ബൈബിൾ ശ്രവിക്കുന്നതിനു് വിന്റോസ് മീഡയ പ്ലെയർ (Windows Media Player) ആവശ്യമാണു്. Also JavaScript must be enabled
  1. ഡ്രോപ് ഡൗൺ ലിസ്റ്റിൽ നിന്നും ആഗ്രഹിക്കുന്ന ഗ്രന്ഥം സെലക്റ്റ് ചെയുക. ഗ്രന്ഥത്തിന്റെ അദ്ധ്യായങ്ങൾ അടുത്ത ഡ്രോപ് ഡൗൺ ലിസ്റ്റിൽ നിറയും. അതിൽ നിന്നും ഇഷ്ടപെട്ട അദ്ധ്യായം സെലക്റ്റ് ചെയുക. തിരുവചനങ്ങൾ ഓട്ടോമാറ്റിക്കായി കേട്ടുതുടങ്ങും. സെലക്റ്റ് ചെയ്ത അദ്ധ്യായത്തിലെ വാക്യങ്ങൾ അടുത്ത ഡ്രോപ് ഡൗൺ ലിസ്റ്റിൽ നിറയും.. വ്യത്യസ്തമായ ഒരു അദ്ധ്യായത്തിലേക്കോ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കോ പോകാനാഗ്രഹിക്കുന്നെങ്കിൽ മൗസ് ഉപയോഗിച്ച് ലിസ്റ്റിൽ നിന്നുതന്നെ തെരഞ്ഞെടുത്ത് ക്ലിക്ക് ചെയുക.

  2. താഴെ കൊടുത്തിട്ടുള്ള ഗ്രന്ഥാദ്ധ്യായചാർട്ടിൽ നിന്നും നിന്നും ഇഷ്ടപെട്ട അദ്ധ്യായം സെലക്റ്റ് (ക്ലിക്ക്) ചെയുക. തിരുവചനങ്ങൾ ഓട്ടോമാറ്റിക്കായി കേട്ടുതുടങ്ങും. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ അനുദിന ബൈബിൾ വായന എളുപ്പത്തിൽ സാധ്യമാക്കാം.

  3. ഏറ്റവും ഇടത് വശത്തുള്ള പുസ്തകത്തിന്റെ ലിങ്കിൽ ക്ലിക് ചെയ്താൽ ആ പുസ്തകത്തിലെ എല്ലാ അദ്ധ്യായങ്ങളും തുടർച്ചയായി കേൾക്കാവുന്നതാണു്.

ബൈബിൾ:

ഗ്രന്ഥം:

അദ്ധ്യായം:

വാക്യം:

Please Wait .... Books and Chapters Chapters loading .....
 
Feedback
നിങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നെങ്കിൽ ഇതിലെ ഫീഡ്ബാക്ക്-ൽ ചെയത് പ്രശ്നം സൂചിപ്പിച്ച് ഒരു EMail അയയ്ക്കുക.

ശ്രാവ്യബൈബിൾ താഴെ പറയുന്ന രീതികളിൽ സി.ഡി./ഡി.വി.ഡി രൂപത്തിൽ ലഭ്യമാണു്.

  1. സങ്കീർത്തനങ്ങൾ ഡൌൺലോഡ് ചെയാം
  2. ശ്രാവ്യബൈബിൾ (പഴയ നിയമം, പുതിയ നിയമം) വില 1000 രൂപ.

നിങ്ങളുടെ കോപ്പി(കൾ) സ്വന്തമാക്കുവാൻ ആവശ്യമായ തുക, 50 രൂപ പോസ്റ്റേജും സഹിതം, മണിഓർഡർ/ഡിഡി ആയി അയച്ചു തരിക. (ഇന്ത്യയിൽ മാത്രം). ഇന്ത്യയ്ക്ക് വെളിയിലുള്ളവർ ബന്ധപ്പെടുക

The Audio Bible is available as follows in CD/DVD Media (Audios are in Malayalam)

  1. Download Psalms Free
  2. Complete Bible in Audio Format Rs 1000.

To acquire your copy (copies) send, necessary amount, adding Rs 50 as postage, by MO/DD (in India Only) or Contact us.
 

കേരള കാത്തലിക് ബൈബിൾ സൊസൈറ്റി,
പി ഒ സി, പാലാരിവട്ടം,
പി ബി നമ്പർ. 2251, കൊച്ചി,
കേരളം, ഇന്ത്യ .. 682 025.
ഫോൺ: 0484..2805897, 2805722, 2805815
ഫാക്സ്: 0484..2805897
ഇ..മെയിൽ: secretary@keralabiblesociety.com
വെബ് സൈറ്റ്് : www.keralabiblesociety.com
Donation
ശ്രാവ്യബൈബിൾ സംരംഭം വളരെ ആളും അർത്ഥവും വേണ്ടി വരുന്ന ഒന്നാണു്. ഈ ബൈബിൾ ശുശ്രൂഷയെ സഹായിക്കാൻ സന്മനസ്സാകുന്നവരിൽ നിന്നും സംഭാവനകൾ സ്വീകരിക്കുവാനായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. താങ്കളുടെ സംഭാവനകൾ ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണു്. താങ്കളുടെ വളരെ ചെറിയ സഹായങ്ങൾ പോലും, ഓഡിയോ ബൈബിൾ വില കുറച്ച് വിതരണം ചെയാൻ ഞങ്ങളെ സഹായിക്കും. Account Name: Kerala Catholic Bible Society, Bank: South Indian Bank, Branch, Vennala, Ernakulam, Ac No: 0423053000005250 (IFSC SIBL0000423)

Please use this account only for donations to The Audio Bible Project. Don't use this account to remit payment for CDs and other donations to Kerala Catholic Bible Society.
 

 
 

 

KCBC | POC Bible | BIBLE COMMISSION | FEEDBACK  
 

Copyright 2009. P.O.C. Powered by RoseSoft Systems